കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അജാനൂര്‍ മുട്ടുന്തലയിലെ ശിഹാബാ(44)ണ് മരിച്ചത്. എസ് വൈ എസ് മുട്ടുന്തല യൂണിറ്റ് സെക്രട്ടറിയായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ശിഹാബ് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്പിറ്റലില്‍
വെച്ചാണ് മരിച്ചത്. പിതാവ്: കുഞ്ഞിമൊയ്തീന്‍(ഐഎന്‍എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്). മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: ശംന. മക്കള്‍: ഫാത്തിമ, മുഹമ്മദ് നെഹ്യാന്, മുഹമ്മദ് ഹംദാന്‍, യാസീന്‍ അഹമ്മദ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് മുട്ടുംന്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
