നീലേശ്വരം : കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി മാഹിയക്കളെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന് എതിരെ
ബിജെപി നീലേശ്വരം മണ്ഡലം കമ്മറ്റി നൈറ്റ് മാര്‍ച്ച് നടത്തി മയക്കുമരുന്ന് മാഫിയകളെ തുറങ്കില്‍ അടക്കുക എന്ന ആവശ്യവു മായി നടത്തിയ
മാര്‍ച്ച് ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് അധ്യ ക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന് ചീമേനി ഉദ്ഘാനം ചെയ്തു . ട്രഷറര്‍ കെ.പി വിനോദ്, വൈസ് പ്രസിഡന്റുമാരായ
ജയരാജന് പുതിയില്ലത്ത്, സി എച്ച് ഷിബു, അഡ്വ. രജ്ഞിത്ത്, സെക്രട്ടറി പി.മോഹനന്, എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.ചന്ദ്രന് സ്വാഗതവും, മുന്‍സിപ്പല്‍ പ്രസിഡന്റ് പി.യു.വിജയകുമാര്‍ നന്ദിയും പറഞ്ഞു.
