കണ്ണൂര്‍:ദേശീയ സ്‌കൂള്‍ കായിക മേളയില്‍ വടംവലി മത്സരം പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഷാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.പി പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രവീണ്‍ മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.എം അഖില്‍,സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ പ്രൊഫ.രഘുനാഥ് പി, ഡോ. ബിനീഷ് പി.പി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ആന്റണി സെബാസ്റ്റ്യന്‍ (പ്രസിഡണ്ട്)
ഡോ. ബിനീഷ് പി. പി, റോബിന്‍ ജോസഫ്, ബിജിമോള്‍ കെ (വൈസ് പ്രസിഡണ്ട്മാര്‍) പ്രവീണ്‍ മാത്യു (സെക്രട്ടറി), നാരായണന്‍കുട്ടി പി, രജിത് കുമാര്‍ എന്‍, അനഘ ചന്ദ്രന്‍ (ജോ .സെക്രട്ടറിമാര്‍) , സോമന്‍ കെ (ട്രഷറര്‍), മുഹമ്മദ് റാഹിബ് കെ ഇ (സംസ്ഥാന അസോ. നോമിനി)
