പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന് പദ്മാ സുബ്രഹ്മണ്യത്തിന്റെ നൃത്തച്ചുവടുകളോട് കൂടി തിരശ്ശീല ഉയര്‍ന്നു. പുതുതായി നിര്‍മ്മിച്ച ധേനുമണ്ഡപം വേദിയുടെ ഉദ്ഘാടനം എടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ നിര്‍വ്വഹിച്ചു. മനുഷ്യജീവിതത്തില്‍ പശുവിനും കലയ്ക്കും വളരെ പ്രധാന സ്ഥാനമാണുള്ളതെന്നും ഗോകുലം ഗോശാല സ്തുത്യര്‍ഹമായ സേവനമാണ് ഈ രംഗത്തില്‍ നടത്തുന്നതെന്നും സ്വാമിജി പറഞ്ഞു. ധേനു മണ്ഡപത്തിലെ ആദ്യ ഗാനാര്‍ച്ചന പ്രശസ്ത പിന്നണി ഗായകന് വിജയ് പ്രകാശ് നടത്തി. കഥക് നൃത്തത്തിലെ പ്രശസ്ത ദമ്പതികളായ നിരുപമ രാജേന്ദ്രന് അവതരിപ്പിച്ച ഭാവതരംഗം എന്ന നൃത്യരൂപവും ആകര്‍ഷണീയമായി. ഡ്രം മാന്ത്രികന് ശിവമണിയുടെ ഡ്രം വാദനവും നടന്നു.
ഇന്ന് വൈശാഖ നടനത്തില്‍
വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ഗോശാലയിലെ ധേനുമണ്ഡപത്തിലും നന്ദി മണ്ഡപത്തിലും നൃത്യാര്ച്ചന ആരംഭിക്കും. പ്രശസ്ത കുച്ചുപ്പുഡി നര്‍ത്തകി ഡോ. പദ്മിനി കൃഷ്ണന് , ദീപ ശശീന്ദ്രന് , രാവല്ലി ദൊഡ്ഡപടി തുടങ്ങിയ 55 ടീമുകള്‍ നൃത്യം അവതരിപ്പിക്കും
