കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗവും കാസര്‍കോട് ആസ്റ്റര്‍ മിംസും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വെള്ളിക്കോത്ത് യൂണിറ്റും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചച്ചു. യൂണിറ്റ് പ്രസിഡണ്ട് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസിലെ ജി റിയാട്ടിക് വിഭാഗം മേധാവി ഡോക്ടര്‍ ഷംനാദ് വയോജനങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ വിശദമായ ക്ലാസ് സംഘടിപ്പിച്ചു കാസര്‍കോട് മിംസ് ആശുപത്രിയിലെ ഡെപ്യൂട്ടി മാനേജര്‍ ബിജിത്ത് ആശുപത്രിയില്‍ വയോജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെ സംബന്ധിച്ച് സംസാരിച്ചു അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിവി തുളസി, വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ഒമ്പതാം വാര്‍ഡ് മെമ്പര്‍ മഞ്ജുഷ, യൂണിയന്‍ വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. പത്മനാഭന്‍ ആലക്കോടന്‍ സ്വാഗതവും കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥി അഫ്വനാ സദസ്സിന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോക്ടറുടെ നേതൃത്വത്തില്‍ വൈദ്യ പരിശോധനയും നടത്തി.
