പുല്ലൂര്‍: താളിക്കുണ്ട് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കലവറ ഘോഷയാത്രയും, തന്ത്രി എടമന ഈശ്വരന്‍ എമ്പ്രാന്തിരി അവര്‍കളെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കല്‍ ചടങ്ങും നടന്നു . ഏപ്രില്‍ 29 ബുധനാഴ്ചയാണ് പ്രതിഷ്ഠാ ചടങ്ങ് . രാത്രി കരോക്കെ ഗാനമേളയും, വിവിധ കലാപരിപാടികളും നടന്നു. 28 ന് രാവിലെ 7 മണി മുതല്‍ വിവിധ പൂജകള്‍, രാത്രി 7 മണിക്ക് ഭജന, ഏപ്രില്‍ 29 ന് പകല്‍ 9:48 മുതല്‍ 11:25 വരെയുള്ള ശുഭമുഹുര്‍ത്തത്തില്‍ പൊട്ടന്‍, ഗുളികന്‍ തുടങ്ങിയ ദേവതാ പ്രതിഷ്ഠാ തുടര്‍ന്ന് അന്നദാനം.
