കല്ലൂരാവി : ” കരുതി വെക്കാം ജീവൻ്റെ തുള്ളികൾ നാളെക്കായ് ” എന്ന ശീർഷകത്തിൽ ഒന്നര മാസം നീണ്ടു നിൽക്കുന്ന എസ് കെ എസ് ബി വി ഹോസ്ദുർഗ് റെയ്ഞ്ച് ജല സംരക്ഷണ കാമ്പയിന് കല്ലൂരാവിയിൽ പ്രൗഢ തുടക്കം. കാമ്പയിനിൻ്റെ ഭാഗമായി പറവകൾക്കൊരു തണ്ണീർക്കുടം പരിപാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവിയും ജമാഅത്ത് പ്രസിഡണ്ട് പി മുഹമ്മദും ചേർന്ന് ഉത്ഘാടനം ചെയ്തു. എസ് കെ എസ് ബി വി ചെയർമാൻ അബ്ദുൽ ഹഖീം അസ്നവി അദ്ധ്യക്ഷനായി. കൺ വീനർ ഇർഫാൻ ദാഈ ദാരിമി ആമുഖ ഭാഷണം നടത്തി. സ്വദർ മുഅല്ലിം ബശീർ അൻഷിദി പുളിങ്ങോം മുഖ്യ പ്രഭാഷണം നടത്തി. ആസിഫ് ദാരിമി, അലി കല്ലൂരാവി ,റിയാസ് ബാഖവി,ഉസ്മാൻ മൗലവി,അബ്ദുൽ നാസർ യമാനി , റഫീഖ് നിസാമി എന്നിവർ സംബന്ധിച്ചു.
ഹോസ്ദുർഗ് റെയ്ഞ്ച് എസ് കെ എസ് ബി വി ജല സംരക്ഷണ കാമ്പയിന് തുടക്കമായി
