കാസര്‍കോട്: കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വെച്ച്, തൃക്കരിപ്പൂര്‍ മേഖലയിലെ അഭ്യുദയകാംക്ഷികളായ എം.എച്ച് ഫാമിലി അംഗങ്ങള്‍ക്കായി എ ഡേ വിത്ത് ആസ്റ്റര്‍ എന്ന പേരില്‍ വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ആസ്റ്റര്‍ മിംസ് കാസര്‍കോട് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുധീര്‍ ബാസുരി സ്വാഗതം പറഞ്ഞു. ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എഞ്ചിനീയര്‍ സലാഹുദ്ദീന്‍ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും, കുടുംബാംഗങ്ങള്‍ക്കായുള്ള സൗജന്യ ‘ഹെല്‍ത്ത് ചെക്കപ്പ് കാര്‍ഡിന്റെ’ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ മിംസിന്റെ പ്രത്യേക പ്രിവിലേജ് കാര്‍ഡും അവതരിപ്പിച്ചു. ഡോ. സൂരജ്, ഡോ. സാജിദ് സലാഹുദ്ദീന്‍, എച്ച്.ഒ.ഡി യും സീനിയര്‍ സര്‍ജനുമായ ഡോ. വിനോദ് കുമാര്‍ ,
മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.എച്ച് സെന്റര്‍ കോഓര്‍ഡിനേറ്ററുമായ എ.ജി.സി ബഷീര്‍, തൃക്കരിപ്പൂര്‍ പാലിയേറ്റീവ് കെയര്‍ ഓവര്‍സീസ് കോഓര്‍ഡിനേറ്റര്‍ എന്‍.എ മുനീര്‍, എം.എച്ച് ഫാമിലി അംഗവും ആസ്റ്റര്‍ വെല്‍ വിഷേര്‍സ് മീറ്റ് കോഓര്‍ഡിനേറ്ററുമായ അബ്ദുള്‍ ഗഫാര്‍, എം.എച്ച് ഫാമിലി മുതിര്‍ന്ന അംഗം എം. മുഹമ്മദ് കുഞ്ഞി,സാമൂഹ്യ പ്രവര്‍ത്തകന്‍ ഖലീഫ
എന്നിവര്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അംഗങ്ങളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു. എച്ച്.ആര്‍ സീനിയര്‍ മാനേജര്‍ ശ്രുതി ഫ്രാന്‍സിസ് നന്ദി പറഞ്ഞു.
ആരോഗ്യ മേഖലയില്‍ ആസ്റ്റര്‍ മിംസ് നല്‍കുന്ന മികച്ച സേവനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മികച്ച ജനപങ്കാളിത്തമുള്ള ‘എ ഡേ വിത്ത് ആസ്റ്റര്‍’ സംഗമം എം.എച്ച് ഫാമിലി അംഗങ്ങള്‍ക്കും മറ്റ് തൃക്കരിപ്പൂര്‍ നിവാസികള്‍ക്കും കൂടുതല്‍ മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പായി മാറി.
