അടിയാര്‍കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പ്രതിഷ്ഠാദിന മഹോല്‍സവവും ഇടവമാസ സംക്രമപൂജയും മെയ് 13, 14 തീയ്യതികളില്‍

മാവുങ്കാല്‍:അടിയാര്‍കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം മൂന്നാമത് പ്രതിഷ്ഠാദിന മഹോല്‍സവം, ഇടവമാസ സംക്രമപൂജ മെയ് 13, 14 തീയ്യതികളില്‍ നടക്കും. 12 ന് രാവിലെ 9 മണി മുതല്‍ കലവറ സമര്‍പ്പണം. 13ന് ശ്രീധരന്‍ വാരിക്കാട്ട് തായരുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമം. തുടര്‍ന്ന് അടിയാര്‍കാവ് കാരണവര്‍ ചന്ദ്രബാബു മേലടുക്കം, കര്‍മ്മി രാജു പാണത്തൂരിന്റെ കാര്‍ മികത്വത്തില്‍ ആരൂഢ സ്ഥാനങ്ങളില്‍ വിളമ്പല്‍, പൂജ, പ്രാര്‍ത്ഥന.
ഉച്ചയ്ക്ക് 12ന് പ്രസാദ വിതരണം. ഭക്തജനങ്ങള്‍ എണ്ണ, വിളക്ക്, പട്ട്,തുളസിമാല എന്നിവ സമര്‍പ്പിക്കാവുന്നതാണ്.12.30
മുതല്‍ മൂന്നു മണി വരെ അന്നപ്രസാദവിതരണം.വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ കാഞ്ഞങ്ങാട് സത്സംഗം നടത്തുന്ന ആരാധന ലളിതാ സഹസ്രനാമം, ശ്രീദേവീമാഹാത്മ്യം എന്നിവ പാരായണം. 14 ന് ഇടവമാസ സംക്രമപൂജ.
12.30 മുതല്‍ അന്നദാനം.

 

error: Content is protected !!