കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡിലെ കക്കോള്‍ വേട്രാഡി റോഡ് റീ ടാറിങ്ങ് അഴിമതിയെന്ന് ആക്ഷേപം. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് ശേഷം നടന്ന റോഡ് റീടാറിങ് പൊട്ടി പൊളിഞ്ഞു. കക്കോള്‍ വേട്രാഡി റോഡാണ് പൊട്ടിപൊളിഞ്ഞത് ടാറിങ്ങിലെ അപാകതയാണ് റോഡ് പൊട്ടിപൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃത്യമായ ടാര്‍ ചേര്‍ക്കാതെയാണ് ടാറിങ്ങ് നടത്തിയത്. അതുകൊണ്ടാണ് മഴക്കാലം തുടങ്ങും മുമ്പ് തന്നെ റോഡ് പൊളിയാന്‍ കാരണമെന്നു നാട്ടുകാരുടെ ആരോപണം. മഴക്കാലം വന്നാല്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് പോകുന്ന സ്ഥിതിയാണ് നിലവില്‍ വന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കി തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃത്യമായ രീതിയില്‍ പണി പൂര്‍ത്തീകരിക്കാത്ത കോണ്‍ട്രാക്ടര്‍ക്കെതിരെയും ഇതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി പ്രസിഡണ്ട് പി നാരായാണന്‍ കക്കോലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊട്ടി പൊളിഞ്ഞ റോഡില്‍ കൊടികെട്ടി പ്രതിഷേധിച്ചു. മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ ജനാര്‍ദ്ദനന്‍ കക്കോള്‍ പരിപാടിക്ക് നേതൃത്വം നല്കി.
