വി.വി. സുധാകരന്‍ സ്മാരക ഉത്തരമലബാര്‍ സീനിയര്‍ കബഡി ടൂര്‍ണ്ണമെന്റില്‍ അര്‍ജ്ജുന അച്ചേരി ജേതാക്കള്‍; കെ.പി.സി സി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

പടന്നക്കാട്/തീര്‍ത്ഥങ്കര : കാഞ്ഞങ്ങാട് കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി തീര്‍ത്ഥങ്കര ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വി.വി. സുധാകരന്‍ സ്മാരക ഉത്തരമലബാര്‍ സീനിയര്‍ കബഡി ടൂര്‍ണ്ണമെന്റില്‍ അര്‍ജ്ജുന അച്ചേരി ജേതാക്കളായി. ഫൈനല്‍ മല്‍സര ത്തില്‍ ഇന്ദിരാ യൂത്ത് അച്ചാം തുരുത്തിയെ പരാജയപ്പെടുത്തിയാണ് അര്‍ജ്ജുന അച്ചേരി വീജയികളായത്. വിജയികള്‍ക്കുള്ള ട്രോഫികളും കാഷ് പ്രൈസും കെ.പി.സി സി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ വിതരണം ചെയ്തു. ചടങ്ങില്‍ കെ.പി.സി.സി സെക്രട്ടറി എം. അസൈനാര്‍ അദ്ധ്യക്ഷം വഹിച്ചു സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍ ,നഗരസഭാ കൗണ്‍സിലര്‍മാരായ പി.വി.മണി, എന്‍ . കെ. സീമ, മുന്‍ നഗരസഭാ കൗണ്‍സിലര്‍ വി.വി. ശോഭ, എന്‍ കെ രത്‌നാകരന്‍,
ടി. കുഞ്ഞികൃഷ്ണന്‍, പ്രമോദ് കെ റാം, ഒ.വി.പ്രദീപ് കെ രാജു, കെ.പി.മോഹനന്‍,സുരേഷ് മോനാച്ച , ഷിബിന്‍ ഉപ്പിലിക്കൈ, സുരേഷ് കൊട്രച്ചാല്‍, സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!