അഞ്ചാംവയല്‍ താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് താംബുല പ്രശ്‌ന ചിന്ത നടന്നു

കോട്ടപ്പാറ: അഞ്ചാംവയല്‍ താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് താംബുല പ്രശ്‌ന ചിന്ത നടന്നു. ജ്യോത്സ്യര്‍ രാംകുമാര്‍ പയ്യന്നൂര്‍ പ്രശ്‌ന ചിന്തയ്ക്ക് നേതൃത്വം നല്‍കി. ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് ഇ.കെ.ഷാജി, സെക്രട്ടറി ബിജു ബാത്തൂര്‍, കഴകം സ്ഥാനികര്‍, അഞ്ചാംവയല്‍ താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനം പ്രസിഡന്റ് രാമകൃഷ്ണന്‍ കരിച്ചേരി, സെക്രട്ടറി വിജയന്‍ കുന്നുമ്മല്‍, ദേവസ്ഥാനം കോയ്മ ശശി,ബാലകൃഷ്ണന്‍ എന്നിവരും ദേവസ്ഥാനം സ്ഥാനികര്‍, കുടുംബാംഗങ്ങള്‍, കമ്മിറ്റി ഭാരവാഹികള്‍, ദേവസ്ഥാനം മാതൃസമിതി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

error: Content is protected !!