ഏകതാ സേവാ ട്രസ്റ്റ് മൂന്നാം മൈല്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു

അമ്പലത്തറ: ഏകതാ സേവാ ട്രസ്റ്റ് മൂന്നാം മൈല്‍ കോംടോം ബേളൂര്‍ പഞ്ചായത്ത് 17 ആം വാര്‍ഡ് കേന്ദ്രീകരിച്ച് എസ്എസ്എല്‍സി പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.
കേരള കേന്ദ്ര സര്‍വകലാശാല ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സ്വപ്ന എസ് നായര്‍ ഉദ്ഘാടനം ചെയ്തു.ഏകതാ സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പി ബാബു അധ്യക്ഷത വഹിച്ചു.ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ് അധ്യാപകന്‍ സദാനന്ദന്‍ മാസ്റ്റര്‍ ക്ലാസെടുത്തു.ഏകതാ സേവാ ട്രസ്റ്റ് ഉപാധ്യക്ഷന്‍ ഡോ.കെ. വിശ്വനാഥ് സ്വാഗതവും ട്രസ്റ്റ് അംഗം ജിഷ്ണുരാജ് നന്ദിയും പറഞ്ഞു.

 

error: Content is protected !!