സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം: ബിഎം എസ്

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് കാസര്‍കോട് ജില്ല ബസ്സ് ആന്റ് ഹെവി വെഹിക്കല്‍ മസ്ദുര്‍ സംഘ് യൂണിയന്‍ ജില്ല സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഏകദേശം 40,000 ബസ്സുകള്‍ സര്‍വ്വീസുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 8000 ബസ്സുകളാണ് ചുരുങ്ങി കൊണ്ട് സര്‍വ്വീസുകള്‍ നടത്തുന്നത്. മാറി മാറി വരുന്ന സര്‍ക്കാറിന്റെ വികലമായ മോട്ടോര്‍ നയത്തിന്റെ ഭാഗമായാണ് ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചത്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ഈ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധിയില്‍ ബസ് തൊഴിലാളികളെ അംഗങ്ങളായി ചേര്‍ക്കാന്‍ ബസ്സുടമകള്‍ തയ്യാറാകണമെന്ന് കാഞ്ഞങ്ങാട് ബി.എം എസ് ഓഫിസില്‍ നടന്ന ജില്ല സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബി എം എസ് ജില്ല വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു കാസര്‍കോട് ജില്ല ബസ് ആന്റ് ഹെവി വെഹിക്കല്‍ മസ്ദൂര്‍ സംഘ് യൂണിയന്‍ ജില്ല പ്രസിഡന്റ് കെ വി ബാബു അധ്യക്ഷം വഹിച്ചു. ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്‌ക രന്‍ ഏച്ചിക്കാനം, ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജയേഷ് കാരക്കോട് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ല ജനറല്‍ സെക്രട്ടറി രാജേഷ് മന്നിപ്പാടി സ്വാഗതവും ഗിരിഷ് അട്ടേങ്ങാനം നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.വി.ബാബു
(പ്രസിഡന്റ്), രാജേഷ് മന്നിപ്പാടി (ജനറല്‍ സെകട്ടറി), ഗിരീഷ് അട്ടേങ്ങാനം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!