നീലേശ്വരം:വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്കി യുവാവ് മാതൃകയായി.പൊതു പ്രവര്ത്തകന് അനില്‍ വാഴുന്നോറടിയുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.നഷ്ടപ്പെട്ട ഫോണ്‍ ഉപ്പിലികൈ നന്ദാനത്തെ മധുവിനാണ് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയത്.മധു മൊബൈല്‍ ഫോണ്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷഫീഖ് എന്നിവരുടെ സാന്നിധ്യത്തില്‍ അനില്‍കുമാര്‍ വാഴുന്നേറടിക്ക് ഫോണ്‍ കൈമാറുകയായിരുന്നു.
