ജോഷി ഉദയപുരത്തിന്റെ അഞ്ചാമത് കവിതാ സമാഹാരം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ജോഷി ഉദയപുരം രചിച്ച അഞ്ചാമത് കവിതാ സമാഹാരത്തിന്റെ പ്രകാശനം കാഞ്ഞങ്ങാട് നടന്നു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പുസ്തകം പ്രകാശനം ചെയ്തു. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ്,കൗണ്‍സിലിംഗില്‍ ഡിപ്ലോമയുമുള്ള ജോഷി ഉദയപുരം, മനുഷ്യജീവിതം, രാഷ്ട്രീയം, പരിസ്ഥിതി എന്നിവയെ ആസ്പദമാക്കി രചിച്ച 33 കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ മേഖലകളിലെ അറിവും പാലിയേറ്റീവ് രംഗത്തെ സജീവ സാന്നിധ്യവുമാണ് ജോഷിയുടെ കവിതകള്‍ക്ക് കരുത്തുപകരുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ 47 ആശാപ്രവര്‍ത്തകര്‍ക്ക് ഗംഗ സ്വാമി നല്‍കുന്ന വിഷുക്കൈ നീട്ടത്തിന്റെ വിതരണവും നടന്നു. ഗംഗ സ്വാമി വിതരണ ഉദ്ഘാടനം നടത്തി.
ലൈബ്രറി കൗണ്‍സില്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കവിയും സാഹിത്യകാരനുമായ ഡോ. വിനോദ് കുമാര്‍ പെരുമ്പള പുസ്തകം ഏറ്റുവാങ്ങി. കവിയും സാഹിത്യകാരനുമായ ബാലചന്ദ്രന്‍ എരവില്‍ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. ടി.കെ. സുധാകരന്‍, എം. ശ്രീകണ്ഠന്‍ നായര്‍, പി.വി. പ്രഭാകരന്‍, സി. കുഞ്ഞിരാമന്‍ നായര്‍, പ്രകാശന്‍കരിവെള്ളൂര്‍, ഹാരിസ് പെരിങ്ങോം, എന്‍. ഗംഗാധരന്‍, ടി. പത്മനാഭന്‍ , എം ദക്ഷയണി, ഗോകുലനന്ദന്‍ മോനാച്ച,തുടങ്ങിയ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുളുനാട് മാസിക പത്രാധിപര്‍
കുമാരന്‍ നാലപ്പാടം സ്വാഗതവും പുസ്തക രചയിതാവ് ജോഷി ഉദയപുരം മറുപടി പ്രസംഗവും നന്ദിയുംപറഞ്ഞു.

 

error: Content is protected !!