രാജപുരം: രാജപുരം സെന്റ് പയസ് ടെന്ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എച്ചിക്കാനം അത്തിക്കോത്ത് സ്വദേശി ലീലയ്ക്കായി നിര്‍മ്മിച്ച വീടിന്റെ സമര്‍പ്പണം നടന്നു. കോളേജ് ബര്‍സാര്‍ ഫാ. ജോബിന് പ്ലാച്ചേരിപുറത്ത് ലീലയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറി.?വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ലീലയ്ക്ക് സുരക്ഷിതമായ ഒരു തണലൊരുക്കാന്‍ എന്‍എസ്എസ് യൂണിറ്റിന് സാധിച്ചത്. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് അധ്യക്ഷനായി . വീട് എന്ന ലീലയുടെ ജീവിതകാലത്തെ സ്വപ്നം എന്‍ എസ് എസ് വഴി നടത്തികൊടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞു . മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പാര്‍വതി ഇ, അജോ ജോസ്, മുന്‍ വോളന്റിയര്‍ സെക്രട്ടറി വിഷ്ണുവത്സന്, മുന്‍ നഗരസഭ കൗണ്‍സിലര്‍ ടി വി അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു. പഠനത്തിനൊപ്പം തന്നെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് താക്കോല്‍ദാനം നിര്‍വ്വഹിച്ചുകൊണ്ട് ഫാ. ജോബിന് പ്ലാച്ചേരിപുറത്ത് പറഞ്ഞു.
