കാഞ്ഞങ്ങാട്:കണ്ണിനും മനസ്സിനും ഭക്തിയും ആനന്ദവും പകരുന്നതും, പ്രകൃതിയിലെ വിഷാംശങ്ങള്‍ എരിഞ്ഞ് ഇല്ലാതാക്കുന്നതിനും, ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും, മാനവ ഐക്യം പ്രകടമാക്കുന്ന ഭക്തിയും ആനന്ദവും ഒരു ദീപത്തില്‍ നിന്നും ലക്ഷം ദീപങ്ങളിലേക്ക് നന്മയുടെ സന്ദേശങ്ങള്‍ പകര്‍ന്ന് നല്കി ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു. ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായാണ് നിരവധി ആളുകള്‍ പങ്കെടുത്ത അപൂര്‍വ്വ ചടങ്ങ് നടന്നത്. ക്ഷേത്രത്തിന്റെ ശ്രീ കോവിലനും, ചുറ്റമ്പലത്തിലും, തൊട്ട് മുന്‍വശത്തുള്ള റോഡിന്റെ ഇരുവശങ്ങളിലും പ്രത്യേകം ക്രമീകരണങ്ങള്‍ നടത്തിയമണ്ചിറാതുകളിലാണ് ഒരേസമയം ലക്ഷം ദീപം തെളിഞ്ഞത്..ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരി യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിവിധ ചടങ്ങുകള്‍ക്ക് ശേഷം ത്രിസന്ധ്യ നേരത്ത് ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി ശ്രീ കോവിലിലെ പ്രത്യേക പൂജയ്ക്ക് ശേഷം ആദ്യ തിരി തെളിയിച്ചു.തുടര്‍ന്ന് വിശിഷ്ട അതിഥികളായി എത്തിയ ചിന്മയ മിഷന് സ്വാമി വിശ്വാനന്ദ സരസ്വതി,കാഞ്ഞങ്ങാട്പ്രജാപിത ബ്രഹ്മണീയ വിശ്വ വിദ്യാലയംബ്രഹ്മകുമാരി ബി കെ സിന്ധു ,ക്ഷേത്രം രക്ഷാധികാരി എച്ച എന്‍ ശങ്കര, പ്രസിഡണ്ട് എച്ച് ആര് ശ്രീധരന്,സെക്രട്ടറി നാഗരാജ ഹെഗ്ഡെ , എന്നിവര്‍ വിളക്കുകള്‍ കൊളുത്തി. തുടര്‍ന്ന് , ക്ഷേത്രം സേവാ സമിതി പ്രവര്‍ത്തകര്‍,മഹിള സമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ ലക്ഷം ദീപം സമര്‍പ്പണത്തില്‍ പങ്കാളികളായി.പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായിരാവിലെ മുതല്‍ നിരവധി പ്രാര്ത്ഥനകള്നടന്നു.അന്നദാനവും ഉണ്ടായിരുന്നു
