നവീകരിച്ച കൊത്തിക്കാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : നവീകരിച്ച കൊത്തിക്കാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ഉദ്ഘാടനം നടന്നു. ഹസ്സന്‍ ഹാജി കൊത്തിക്കാല്‍ പതാക ഉയര്‍ത്തി. കൊത്തിക്കാല്‍ മുഹമ്മദ് ഹാജി, സി.എച്ച്.മുഹമ്മദ് കുഞ്ഞി എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കപ്പണക്കാല്‍ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷതവഹിച്ചു. ഖത്തീബ് അല്‍ അമീന്‍, സദര്‍ മുഅല്ലിം മൊയ്തീന്‍ ഫൈസി, വാര്‍ഡ് അംഗം നദീര്‍ കൊത്തിക്കാല്‍ , നൗഷാദ് കൊത്തിക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം പൂച്ചക്കാട് സ്വാഗതവും, അഷ്‌റഫ് വി.പി. നന്ദിയും പറഞ്ഞു.

 

error: Content is protected !!