ബദിയടുക്ക: വാഹനത്തിലെത്തിയ ആറംഗ സംഘം വൈദ്യുതി ആവശ്യത്തിനു സൂക്ഷിച്ച നാല് ലക്ഷം രൂപയുടെ കേബിൾ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. എൻമകജെ ഗുണാജെ ട്രാൻസ്ഫോർമറിനു സമീപം റോഡരികിൽ സൂക്ഷിച്ച വൈദ്യുതിബോർഡ് ഇലക്ട്രിക്കൽ പെർക്കള ഓഫീസിൻ്റെ കീഴിലെ നാല് ലക്ഷം രൂപ വിലവരുന്ന എബി കേബിളുകളാണ് മോഷണം പോയത്. 23 ന് വൈകുന്നേരം 5 മണിക്കും 24 ന് രാവിലെ 9.30 മണിക്കുമിടയിലാണ് മോഷണം നടന്നത് . തുടർന്ന് പെർള സെക്ഷൻ വൈദ്യുതി ഓഫീസിലെ സബ് എഞ്ചിനീയർ കെ.വി.ബിനു ബദിയടുക്ക പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.മോഷ്ടിച്ച കേബിളുകൾ കെ. എൽ. 14 .എ.ഇ. 9095 നമ്പർ വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
വാഹനത്തിലെത്തിയ ആറംഗ സംഘം നാല് ലക്ഷം രൂപയുടെ കേബിൾ മോഷ്ടിച്ചു കൊണ്ടുപോയി
