ബേക്കല്‍ ബീച്ചില്‍ നാളെ ബേക്കേഴ്സ് അസോസിയേഷന്റെ മധുര പലഹാര വിതരണം

കാഞ്ഞങ്ങാട്: ബേക്കേഴ്സ് അസോസിയേഷന്‍ കേരള കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് വൈകിട്ട് 5 മണിക്ക് ബേക്കല്‍ പള്ളിക്കര ബീച്ചില്‍ മധുരപലഹാര വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബേക്ക് എക്സ്പോയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന പരിപാടി ഉദുമ എംഎല്‍എ കെ. നീലകണ്ഠന്‍* ഉദ്ഘാടനം ചെയ്യും. സിനിമ-സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയാകും. ജില്ലയിലെ ബേക്കറികളില്‍ ഉണ്ടാക്കിയ അയ്യായിരത്തോളം പേര്‍ക്കുള്ള മധുരപലഹാരമാണ് വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ ബേക്കറി അസോസിയേഷന്‍ നാഷണല്‍ കണ്‍വീനര്‍ കെ.ആര്‍. ബല്‍രാജ്, ജില്ലാ പ്രസിഡന്റ് സി. ചന്ദ്രന്‍, സെക്രട്ടറി സി.കെ. അജിത് കുമാര്‍, ട്രഷറര്‍ എ. രാജീവന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.വി. കിഷോര്‍കുമാര്‍, അനീഷ് കുമാര്‍, സാജു, മനോജ് ജോണ്‍, വിനോദ് സോമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

error: Content is protected !!