215 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി; കോടോം കോട്ടക്കുന്നിലെ എം.ബിജുവിനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 215 ലിറ്റര്‍ വാഷും പത്ത് ലിറ്റര്‍ ചാരായവും പിടികൂടി യുവാവിനെതിരെ കേസെടുത്തു. കോടോം കോട്ടക്കുന്നിലെ എം.ബിജു (40) വിനെ തിരെയാണ് കേസെടുത്തത്. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. കെ. വി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് കോടോം തടിയന്‍ വളപ്പ് കോട്ടക്കുന്ന് നടത്തിയ റെയിഡിലാണ് വീട്ടുപറമ്പിലെ കവുങ്ങിന്‍ തോട്ടത്തില്‍ വെച്ച് 215 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും പത്ത് ലിറ്റര്‍ വാറ്റ് ചാരായവും പിടികൂടിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ വി രഞ്ജിത്ത്, കാസര്‍കോട് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.വി.സുധീന്ദ്രന്‍ , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.ശാലിനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.അനീഷ് ,ഏ.വി.പ്രശാന്ത് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ശ്രീജേഷ് എന്നിവരും ഉണ്ടായിരുന്നു. വിമുക്തി മെന്റര്‍ പി.ഗോവിന്ദന്റെയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 

error: Content is protected !!