വേലാശ്വരംവ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം: കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്:വേലാസ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവം
കലവറ നിറയ്ക്കല്‍ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ദേവസ്ഥാനങ്ങളില്‍ നിന്നും വേലാശ്വരം ശിവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം, പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള കലവറ ഘോഷയാത്ര പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വേലാസ്വരം ശിവക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. കലവറ ഘോഷയാത്രയ്ക്ക് ട്രസ്റ്റി നാരായണ കര്‍ത്തായര്‍ , മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. എ. ഗംഗാധരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍, വി. ബാബു,പി. ബാലകൃഷ്ണന്‍, എം. കേളു, കെ. വി. വിജയന്‍, എം. ചന്തുഞ്ഞി, ശ്യാമള കുമാരന്‍, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചേടിക്കണ്ടം വിഷ്ണുമൂര്‍ത്തി ക്ഷേത്രം മധുരക്കാട് ധര്‍മ്മശാസ്താ ക്ഷേത്രം, ഇടപ്പണിക്കാവ് ഭഗവതി ക്ഷേത്രം കുന്നുപാറ അയ്യപ്പ ഭജന മന്ദിരം,പാണം തോട് പഞ്ചുരുളി കരിഞ്ചാമുണ്ഡി ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്നുള്ള കലവറ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് അന്ന പ്രസാദവിതരണം നടന്നു. വൈകീട്ട് തന്ത്രി കെ. യു. പത്മനാഭ തന്ത്രി അവര്‍കള്‍ക്ക് ആചാര്യ വരവേല്‍പ്പ് നല്‍കി. 7.30ന് നടന്ന സാംസ്‌കാരിക സമ്മേളനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തും. കെ. സുരേന്ദ്രന്‍, കെ. വി. സുകുമാരന്‍ എന്നിവര്‍ സംസാരിക്കും.എ. ഗംഗാധരന്‍ സ്വാഗതവുംബി. ഗംഗാധരന്‍ മാസ്റ്റര്‍ നന്ദിയും പറയും. തുടര്‍ന്ന് പ്രദേശത്തെ കലാകാരന്മാരുടെയും കലാകാരരുടെയും നൃത്ത നൃത്യങ്ങള്‍ അരങ്ങേറും. മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഏപ്രില്‍ 25ന് രാവിലെ അഞ്ചുമണി മുതല്‍ വിവിധ പൂജകളും വൈകുന്നേരം ആറുമണിക്ക് വിവിധ പൂജകളും രാത്രി എട്ടുമണിക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് എന്ന സാമൂഹ്യ നാടകവും നാരങ്ങേറും. മഹോത്സവ പരിപാടികള്‍ ഏപ്രില്‍ 30ന് സമാപിക്കും.

 

error: Content is protected !!