കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല തായ്ക്വോണ്ടോ പുരുഷ-വനിതാ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി ഇരട്ട കിരീടം ചൂടി നെഹ്റു കോളേജ്. നെഹ്റു കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം
കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
.കണ്ണൂര്‍ സര്‍വകലാശാല ഡി.എസ്.എസ് ഇന്‍ചാര്‍ജും അസിസ്റ്റന്റ് ഡയറക്ടര്‍ ഫിസിക്കല്‍ എഡ്യൂക്കേഷനുമായ ഉദ്യോഗസ്ഥന് ഡോ.. കെ വി അനൂപ് മുഖ്യാതിഥിയായി. പ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. വി.റീജ അധ്യക്ഷത വഹിച്ചു. പുരുഷ വിഭാഗത്തില്‍ 4 സ്വര്‍ണം, 3 വെള്ളി, 1 വെങ്കലം എന്നിവ നേടി 30 പോയിന്റോടെ നെഹ്റു കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി. 21 പോയിന്റുമായി വീറാസ് കോളേജ് രണ്ടാം സ്ഥാനവും 12 പോയിന്റുമായി പയ്യന്നൂര്‍ കോളേജ് മൂന്നാം സ്ഥാനവും 3 പോയിന്റുമായി ഗവ. കോളേജ് കാസര്‍കോട് നാലാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ 3 സ്വര്‍ണവും 2 വെള്ളിയും കരസ്ഥമാക്കി 21 പോയിന്റോടെ നെഹ്റു കോളേജ് തന്നെയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. 10 പോയിന്റുമായി ഗവ. കോളേജ് കാസര്‍കോട് രണ്ടാം സ്ഥാനവും 9 പോയിന്റുമായി എസ്.എന്‍ കോളേജ് കണ്ണൂര്‍ മൂന്നാം സ്ഥാനവും 6 പോയിന്റുമായി സെന്റ് പയസ് കോളേജ് രാജപുരം നാലാം സ്ഥാനവും നേടി.
