ചിത്രയ്ക്കും കുട്ടികള്‍ക്കും കിടന്നുറങ്ങാന്‍ കട്ടിലും കിടപ്പു രോഗികളായ 35 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റും നല്‍കി

പൂച്ചക്കാട് : ഭര്‍ത്താവ് ഉപേഷിച്ച് പോയ ചിത്രയ്ക്കും 4 കുരുന്ന് കുട്ടികള്‍ക്കും കിടന്നുറങ്ങാന്‍ കട്ടിലും 35 കിടപ്പ് രോഗികളായ കുടുംബങ്ങള്‍ക്ക് ഫലവ്യഞ്ജന കിറ്റും നല്‍കി ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും പള്ളിക്കര കരുണ ട്രസ്റ്റും.

പൂച്ചക്കാട് വെച്ച് നടന്ന ചടങ്ങില്‍ ചിത്രയ്ക്ക് കെ നീലകണ്ഠന്‍ എം എല്‍ എ കട്ടില്‍ കൈമാറി. ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. കരുണ ട്രസ്റ്റ് ചെയര്‍മാന്‍ സി എച്ച് രാഘവന്‍, കണ്‍വീനര്‍ കണ്ണന്‍ കരുവാക്കോട്, ശേഖരന്‍ പള്ളിക്കര, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഭു മൊട്ടംചിറ, പി കൃഷ്ണന്‍, പി കെ പവിത്രന്‍, കെ എസ് മുഹാജിര്‍, സി എച്ച് മധു, മുരളി മീത്തല്‍, അശോകന്‍ കാലികടവ്, മണി, ശ്രീജ മോഹനന്‍, രേഷ്മ പവിത്രന്‍, പി രുഗ്മിണി, ബിന്ദു വിജയന്‍, നിഷിത സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!