മുതിയക്കാല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ചീര കൃഷി വിളവെടുപ്പ്; കര്‍ഷകന്‍ നാരായണന്‍ കാനം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഉദുമ: മുതിയക്കാല്‍: ഗവ. എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി. കര്‍ഷകന്‍ നാരായണന്‍ കാനം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.സി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഉഷ ടീച്ചര്‍, സാവിത്രി ടീച്ചര്‍, ഗീത ടീച്ചര്‍, കവിത തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സരിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. കുട്ടികളില്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനും കാര്‍ഷിക സംസ്‌കാരം പരിചയപ്പെടുത്തുന്നതിനുമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചീര കൃഷി ഒരുക്കിയത്.

 

error: Content is protected !!