കാഞ്ഞങ്ങാട് കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശോത്സവം 2027 ഫെബ്രുവരി 20, 21, 22 തീയതികളില്‍;ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു

കാഞ്ഞങ്ങാട്: നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീ കടപ്പുറത്ത് ഭഗവതി കലയറ ക്ഷേത്രത്തില്‍ നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവം നടക്കുകയാണ്. 2027 ഫെബ്രുവരി 20,21,22 തീയതികളിലായി നടക്കുന്ന നവീകരണ പുനഃപതിഷ്ഠ ബ്രഹ്‌മ കലശോത്സവത്തിന്റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്രത്തില്‍ വച്ച് നടന്നു. ക്ഷേത്രം കര്‍മ്മി എം. രാഘവന്‍ ഭദ്രദീപം തെളിയിച്ചതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. വേദശ്രീ,അഞ്ജന എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ബിന്ദു പ്രകാശ് ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വി. വി. വിജയന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ക്ഷേത്രം നവീകരണത്തിനായി ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ കൂടുതല്‍ ആളുകളെ ചേര്‍ത്ത് പി. വി. സലീന,കെ. രോഹിണി എന്നിവരെ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രകാശ് അനുമോദിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ സൗമ്യ സുനില്‍, റമീസ് ആറങ്ങാടി, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ. വി. രാമചന്ദ്രന്‍, കെ പി. ബാലകൃഷ്ണന്‍, വിവിധ ക്ഷേത്ര, കോയ്മ, തറവാട് കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി പാനല്‍ അവതരണവും സ്വാഗതവും ക്ഷേത്രം സെക്രട്ടറി കെ.ജി. പ്രഭാകരന്‍ നിര്‍വഹിച്ചു. ട്രഷറര്‍ കെ. വി. ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി കെ. പി. ബാലകൃഷ്ണനെ (ചെയര്‍മാന്‍), വി. വി. വിജയനെ (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ.ജി. പ്രഭാകരന്‍ (ജനറല്‍ കണ്‍വീനര്‍) കെ.വി. ബാലകൃഷ്ണന്‍ (ട്രഷറര്‍), വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

 

error: Content is protected !!