ബിരിക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷം 10 ന് വൈകുന്നേരം 4 മണിക്ക് പരപ്പയില്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. വൈകുന്നേരം 3:00 മണിക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. 2027 സെപ്റ്റംബര്‍ മാസം വരെ 12 മാസങ്ങളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സംഘാടകസമിതി തീരുമാനിച്ചിട്ടുണ്ട് പരപ്പയില്‍ വെച്ച് ഉദ്ഘാടനവും ബിരിക്കുളത്ത് സമാപനവും എന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതൃത്വങ്ങളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
