കാസര്‍കോട്: പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പിതാവിനെ ആക്രമിച്ച സംഭവത്തില്‍ മകന് പിടിയിലായി. ബെണ്ടിച്ചാല്‍ തായല്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി (55)യെ മകന് മുഹമ്മദ് ഇര്ഫാന് (28) കഴുത്തിലും കാലിലും വെട്ടി പരിക്കേല്‍പ്പിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വിദ്യാനഗര്‍ പോലീസ് വധശ്രമക്കുറ്റം ചുമത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
