പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഓര്‍മ്മ പുതുക്കി കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി

കാഞ്ഞങ്ങാട് : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ധീര രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കി കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി. വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണവും പുഷ്പാര്‍ച്ചനയും കെപിസിസി സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍ അദ്യക്ഷത വഹിച്ചു. എന്‍ കെ രത്‌നാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ടി കുഞ്ഞികൃഷ്ണന്‍, കെ പി മോഹനന്‍, ഒ വി പ്രദീപ്, പ്രമോദ് കെ റാം, സുരേഷ് കൊട്രച്ചാല്‍,സിജോ അമ്പാട്ട്, ഷിബിന്‍ ഉപ്പിലിക്കൈ, സുജിത്ത് പുതുക്കൈ, വി.വി.സുഹാസ്, റോഷന്‍ ഐങ്ങോത്ത്, രവീന്ദ്രന്‍ ചെമ്മട്ടംവയല്‍, വിക്രമന്‍ പനങ്കാവ്, കൃഷ്ണലാല്‍ തോയമ്മല്‍, രമേശന്‍ പുതുക്കൈ,ശരത്ത് ചന്ദ്രന്‍, സുനേഷ് രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!