ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

വിദ്യാനഗര്‍: കാറില്‍ കടത്തി കൊണ്ടുവന്ന 0.44 ഗ്രാം എംഡി എം എ യും 3.50 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേരെ പോലീസ് പിടികൂടി. ചെങ്കള പൊടിപ്പള്ളത്തെ കെ. അബ്ദുള്‍ സമദ് (36), ബി. എ. മൊഹമ്മദ് അജ്മല്‍ (34) എന്നിവരെയാണ് വിദ്യാനഗര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.45 മണിക്ക് പൊടിപ്പളളംവെച്ചാണ് കെ എല്‍. 14. എ. ജി.8666 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന ലഹരി മരുന്ന് പോലീസ് പിടികൂടിയത്. പ്രതികളില്‍ നിന്നും 14,290 രൂപയും പോലീസ് പിടിച്ചെടുത്തു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

 

error: Content is protected !!