ക്ഷേമനിധി അനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക: ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും പ്രസവ ആനുകൂല്യം കുടിശ്ശിക 13000 രൂപ ഉടന്‍ അനുവദിക്കണമെന്നും, കാഞ്ഞങ്ങാട്, നീലേശ്വരം ആകാശപാത എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നും, അലമിപള്ളി പുതിയ ബസ്റ്റാന്റിന്റെ പ്രവര്‍ത്തനംകാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ആലാമി പള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എസ് സതികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ജനാര്‍ദ്ദനന്‍ സംഘടന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ ലത വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ വി കുഞ്ഞിരാമന്‍, കെ കെ രജികുമാര്‍, ടി ടി ഗീത ,കെ വി കുഞ്ഞമ്പുഎന്നിവര്‍ സംസാരിച്ചു.
കെ ശശിധരന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!