പെണ്‍കരുത്ത് കാട്ടി വടംവലി മത്സരം: എ പ്ലസ് മാര്‍ക്കറ്റിംഗ് പാറപ്പള്ളി ജേതാക്കളായി

അമ്പലത്തറ: വനിതാ സ്‌നേഹകൂട് സംഘടിപ്പിച്ച വനിതാ വടംവലി മത്സരത്തില്‍ എ പ്ലസ് മാര്‍ക്കറ്റിംഗ് പാറപ്പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തലശ്ശേരി ദേശാഭിമാനി കൊപ്രകളം രണ്ടാം സ്ഥാനം നേടി. സിംഗിംഗ് ഫ്രന്‍ഡ്‌സ് അരവത്ത് മട്ടൈ, ഇ.എം.എസ് ബേങ്ക് റോഡ് ചീമേനി മൂന്നുംനാലാം സ്ഥാനങ്ങള്‍ സ്വന്തമാക്കി. അമ്പലത്തറ വൊക്കേഷണല്‍ ഹയര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്സരം പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ പി. അപ്പക്കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.
കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന, മെമ്പര്‍മാരായ സി.കൃഷ്ണകുമാര്‍ , കെ.സുനിത,
സ്‌നേഹം പ്രസിഡന്റ് അഡ്വ. ടി.വി.രാജേന്ദ്രന്‍ ,ജനമൈത്രി പോലീസ് കെ.പ്രമോദ്, മുനീസ അമ്പലത്തറ , ജയകുമാര്‍ ചുണ്ണംകുളം എന്നിവര്‍ സംസാരിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാടിക്കാല്‍ നാരായണന്‍,
ആര്‍ട്ടിസ്റ്റ് വിനോദ് അമ്പലത്തറഎന്‍. അമ്പാടി എന്നിവര്‍ ചേര്‍ന്ന്   സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്‍വീനര്‍ മനോജ് അമ്പലത്തറ സ്വാഗതവും സ്‌നേഹ കൂട് പ്രസിഡന്റ് പി.പത്മാവതി നന്ദിയും പഞ്ഞു. ബാലകൃഷ്ണന്‍ മീങ്ങോത്ത് ,
ഷാജി പള്ളയില്‍ , സരിജബാബു, എം.പി. ജമീല, രജീഷ് പറമ്പത്ത്, ചിത്രറോയി , പ്രീതകുമാര്‍, ശ്രീകല, സുജാത, സന്ധ്യ, ഉമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!