കരിന്തളം: കരിന്തളത്തിന്റെ സ്വന്തം വാട്‌സാപ്പ് കൂട്ടായ്മയും കാസര്‍കോട് വിന്‍ടച്ച് ഹോസ്പിറ്റലും ചേര്‍ന്ന് ന്യൂറോളജി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ന്യൂറോളജി വിദഗ്ധന്‍ ഡോ. മുഹമ്മദ് ഷമീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കരിന്തളം തോളേനി കരിമ്പില്‍ ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ് അശോകന്‍ ആറളം അധ്യക്ഷത വഹിച്ചു. വിന്‍ടച്ച് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ടി.പി. രഞ്ജിത്ത് (റിട്ട. ഡിവൈഎസ്പി), ന്യൂറോളജിസ്റ്റ് ഡോ. ഹാരിഷ്, കൂട്ടായ്മ മുന്‍ സെക്രട്ടറി രഞ്ജിരാജ് കരിന്തളം, രക്ഷാധികാരി എ.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി അരുണ്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ പവിത്രന്‍ നന്ദിയും പറഞ്ഞു.
