കാഞ്ഞങ്ങാട്: ബേക്കല്‍ ക്ലബ്ബില്‍ നിന്ന് വന്‍ ചൂതാട്ട സംഘത്തെ കാഞ്ഞങ്ങാട് പോലീസ് വലയിലാക്കി.
16 പേരെയും 181420 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. പടന്നക്കാട് ബേക്കല്‍ ക്ലബിന്റെ രണ്ടാം നിലയിലെ ഹാളില്‍ പുള്ളി മുറി ചൂതാട്ടത്തിലേര്‍പെട്ട ചായ്യോത്തെ സി. നാരായണന് (69), ക്ലബ്ബിന്റെ നടത്തിപ്പുകാരന്
കൂത്തുപറമ്പ് സ്വദേശി പത്മകുമാര്‍ (66), രാജപുരത്തെ സോജന് ജേക്കബ് (47), അടുക്കത്ത് വയല്‍ സ്വദേശികളായ ബാബു ( 65), പി. പളനി (48), തായന്നൂരിലെ സനല്‍ കുമാര്‍ (57), പടന്നക്കാടിലെ ടി. സുരേഷ് (60,തൃക്കരിപ്പൂരിലെ എന്‍. കെ.പി. ജമാലുദീന് (57), കടിഞ്ഞിമൂലയിലെ സി.ചന്ദ്രന് (66), തീര്ത്ഥകരയിലെ എം അബ്ദുള്‍ റഷീദ് (57), രാജപുരം ഒക്ലാവിലെ ആന്റണി (56), ചിത്താരി കൂളിക്കാടിലെ കുഞ്ഞഹമ്മദ് (63), ചിറ്റാരിക്കാല്‍ ഉദയപുരത്തെ ബാലസജീവ് (58), ബളാലിലെ ഇ.ജി. ഷാജു (62), പാലാ വയല്‍ കാവുംന്തലയിലെ ജോര്‍ജ് സെബാസ്റ്റ്യന്‍ (70), ബളാലിലെ വി. കെ. ജയിംസ് (79) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എസ്. ഐ സി . പി . ജിജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ചൂതാട്ട സംഘത്തെ പിടികൂടിയ പോലീസ് സംഘത്തെ കാര്‍ കുറുകെയിട്ട് തടയുകയും പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കാഞ്ഞങ്ങാട് കൃഷ്ണപിള്ള നഗറിലെ ടി.വി. സുരേശനെ (48) എസ്. ഐ. സി പി ജിജേഷും സംഘവും അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച
ഉച്ചക്ക് 1.30 ന് മണിയോടയാണ് പടന്നക്കാട് പ്രവര്‍ത്തിക്കുന്ന ബേക്കല്‍ ക്ലബ് റിസോര്‍ട്ടില്‍ അനധികൃതമായി നടത്തുന്ന ചൂതാട്ടം പിടികൂടാന്‍ ഹോസ്ദുര്‍ഗ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്ക്വാഡും എത്തിയത് പിടികൂടിയ പ്രതികളെയും കൊണ്ട് വാഹനം പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ പുറത്ത് നിന്ന് വന്ന പ്രതി പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബ് കോമ്പൗണ്ടിനകത്ത് വെച്ച് പോലീസ് വാഹനത്തിന് കുറുകെ പ്രതി ഓടിച്ച കെ എല്‍ 04. എ.വി. 6090 നമ്പര്‍ കാര്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയും പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചപോള്‍ പോലീസുകാരായ രാഹുല്‍, രജീഷ് കാട്ടാമ്പള്ളി, വിപി റമീസ് എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരായി.
