മാവുങ്കാല്‍: കാട്ടുകുളങ്ങര പുതിയ വീട് തറവാട് പ്രതിഷ്ഠ മഹോത്സവവും കളിയാട്ടത്തിന്റെ
കലവറ നിറക്കല്‍ ചടങ്ങ് നടന്നു. കാട്ടുകുളങ്ങര കിഴെക്കെ സ്ഥാനത്ത് നിന്നും പുതിയ വീട് തറവാട്ടുകാര്‍ കലവറ ഘോഷയാത്രയായും ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന ഭരണ സമിതിയും ആചാരക്കാരും സ്ഥാനികരും മാതൃ സമിതിയുടെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോട് കൂടി ദേവസ്ഥാനടയില്‍ നിന്നും കലവറ ഘോഷയാത്ര നടന്നത്.22 ന് രാവിലെ 7.34 മുതല്‍ 9.37 വരെയുള്ള പുണര്‍തം രണ്ടാം കാലില്‍ ശുഭ മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠ കര്‍ക്കരി പരിവേഷം തുടര്‍ന്ന് പ്രസാദവിതരണം. 25 ന് വൈകിട്ട് 6ന് കുതിരക്കാളിയമ്മ ദേവസ്ഥാനത്തു നിന്നും ദീപവും തിരിയും എഴുന്നള്ളത്ത്. 8 ന് തിടങ്ങല്‍. തുടര്‍ന്ന് ചാമുണ്ഡിയമ്മയുടെയും വിഷ്ണു മൂര്‍ത്തി യുടെയും തോറ്റം. രാത്രി 12 ന് പൊട്ടന്‍ ദൈവത്തിന്റെ പുറപ്പാട്. 26 ന് രാവിലെ 11ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട് ,ഉച്ചക്ക് 12 മുതല്‍ 3 മണി വരെ അന്നപ്രസാദം 1 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്. വൈകിട്ട് വിളക്കിലരിയോട് കൂടി കളിയാട്ട സമാപനം.
