അമ്പലത്തറ: യമനില്നിന്നുംമറ്റു രാജ്യങ്ങളില്‍നിന്നും ഇസ്ലാമിന്റെപ്രബോധനത്തിന് എത്തിയ അല്ലാഹുവിന്റെ ഔലിയാക്കള്‍ ഇവിടെ ചെയ്തുതീര്‍ത്തത് വലിയ ആത്മീയ വിപ്ലവമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ സമാപന സമ്മേളനംഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെഅല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചുഎന്നുള്ളത് ഒരു വലിയ അഭിമാനമുള്ള കാര്യമാണന്നും ഔലിയാക്കളുടെ പുണ്യം കരസ്ഥമാക്കുക എന്നുള്ളത് വലിയ സൗഭാഗ്യമുള്ള കാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഉറൂസ് കമ്മിറ്റി ചെയര്മാന് കെ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ അദ്ധ്യക്ഷത വഹിച്ചു. അല്‍ ഹാഫിള് സിറാജുദ്ദീന് അല്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പാറപ്പള്ളി മുദരിസ് മുനീര്‍ ഫൈസി ഇര്‍ഫാനി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ എം അബ്ദുറഹ്മാന് സ്വാഗതവും പ്രചാരണ കമ്മിറ്റി ചെയര്മാന് എ ഉമ്മര്‍ പാറപ്പള്ളി നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ ചടങ്ങില്‍ വെച്ച്അനുമോദിച്ചു. ഉറൂസ് ഇന്ന് വൈകിട്ട് സമാപിക്കും.
