വെള്ളരിക്കുണ്ട്: കാസര്‍കോട് ജില്ലാ വോളിബോള്‍ അസോസിയേഷന് വെള്ളരിക്കുണ്ടില്‍ സംഘടിപ്പിച്ച മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇ. കെ. നായനാര്‍ വോളി അക്കാദമി പള്ളിപ്പാറ ചാമ്പ്യന്മാരായി.ചന്തു ഓഫീസര്‍ വോളി അക്കാദമി കിനാനൂര്‍ രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് സി. ഐ. ശ്രീഹരി ട്രോഫികള്‍ വിതരണം ചെയ്തു. ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. വി. വി. വിജയമോഹനന്‍, സി. വി. സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെബാസ്റ്റ്യന്‍ പറടിയില്‍ സ്വാഗതവും
കെ. പി. എ. സി. കനകരാജ് നന്ദിയും പറഞ്ഞു.
