നെല്ലിക്കാട്ട് കൊയാടം വീട് തറവാട് ‘തറവാട് കുളം’ സമര്‍പ്പണവും’പെരുമ2026’കുടുംബസംഗമവും നടന്നു.

കാഞ്ഞങ്ങാട്:അതിപുരാതനമായ നെല്ലിക്കാട്ട് കോയാടം വീട് തറവാട് കുടുംബ സംഗമവും ‘ പെരുമ2026’ പുനര്‍നിര്‍മ്മിച്ച കുളം സമര്‍പ്പണവും നടന്നു.രക്ഷാധികാരി കെ.വി.കുഞ്ഞുമ്പു പൊതുവാള്‍ തറവാട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കുളം സമര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ തറവാട് പ്രസിഡന്റ് കെ. വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.കുഞ്ഞമ്പു പൊതുവാള്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന തറവാട്ടംഗങ്ങളെയും കുളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയമായ സേവനം നടത്തിയ തറവാട്ടംഗമായ കെ.വി.ഉണ്ണികൃഷ്ണനെയും ആദരിച്ചു. കെ. വി. മധുസൂദനന്‍ സ്വാഗതവും കെ.വി.ഗിരീഷ് നന്ദിയും പറഞ്ഞു കുടുംബ സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു.

 

error: Content is protected !!