പൈനി തറവാട് തെയ്യംകെട്ട് മഹോത്സവം സമാപിച്ചു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടിലെ തെയ്യംകെട്ട് മഹോത്സവം സമാപിച്ചു.
സമാപന ദിവസം രാവിലെ മുതല്‍ ചൂളിയാര്‍ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങള്‍ കെട്ടിയാടി. തലേന്നാള്‍ പ്രതിഷ്ഠാദിനവും ആഘോഷിച്ചു. ഗണപതിഹോമവും മഹാപൂജയുമുണ്ടായി. രണ്ട് ദിവസങ്ങളിലും അന്നദാനവും നല്‍കി. ഏപ്രില്‍ 14 വരെ തറവാട്ടില്‍ പ്രാര്‍ത്ഥന കളിയാട്ടവുമുണ്ടാകും.

 

error: Content is protected !!