കരിങ്കല്‍ ക്വാറിക്കെതിരെ പഞ്ചായത്ത് അംഗത്തിന്റെ സമരം

തായന്നൂര്‍: ജനവാസ കേന്ദ്രത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാതെ പ്രവര്‍ത്താനാനുമതി നല്‍കിയ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹസമരത്തിന്റെ നാലാം ദിവസം പഞ്ചായത്ത് മെമ്പര്‍ സജിത ശ്രീകുമാര്‍ സത്യാഗ്രഹമിരുന്നു . ഏ.വി ചന്ദ്രന്‍ മെമ്പര്‍ സജിതാ ശ്രീകുമാറിനെ ഹാരം അണിയിച്ചു. യു തമ്പാന്‍ നായര്‍, ഏ.വി. മഞ്ജുനാഥ്, ബി സന്തോഷ് കുമാര്‍, എം.ഡി. രാജന്‍,രജനി മോഹനന്‍, രാജീവന്‍ ചീരോല്‍, സി ബേബി, ശ്യാമള തുമ്പക്കുന്ന്, സി എം കല്യാണി , ഭവിത് തുമ്പക്കുന്ന്, അനിത മലയാറ്റുകര തുടങ്ങിയവര്‍ സംസാരിച്ചു. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ജനകീയ സമിതി ചെയര്‍മാന്‍ മധു നര്‍ക്കല, ചന്ദ്രന്‍ വേങ്ങച്ചേരി എന്നിവര്‍ സത്യാഗ്രഹമിരിക്കും.

 

error: Content is protected !!