പാറപ്പള്ളി : ഏപ്രില്‍ 15 മുതല്‍ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജമാഅത്ത് ട്രഷറും സന്നദ്ധസംഘടനാ പ്രവര്‍ത്തകനുംജീവകാരുണ്യ പ്രവര്‍ത്തകനുമായ സ്വാലിഹ് വൈറ്റ് ഹൗസ് നിര്‍വ്വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ , അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനയും മുഖ്യപ്രഭാഷണവും ജമാഅത്ത് ഖത്തീബ്മുനീര്‍ ഫൈസി ഇര്‍ഫാനി നടത്തി.
ഉറൂസ്ആവശ്യത്തിലേക്കുള്ളഫണ്ട് ഡോ: ആഷിഖ് അമ്പലത്തറ, ഷരീഫ് (ബോസ് ) പാറപ്പള്ളി എന്നിവരില്‍ നിന്ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ , അബൂബക്കര്‍ ഹാജി കാലിച്ചാന്‍പാറ സ്വീകരിച്ചു. കെ. എം , അബ്ദുല്‍ റഹിമാന്‍, എം , കെ , ഹസൈനാര്‍കുണ്ടടുക്കം, കുഞാഹമ്മദ് ഹാജി മീത്തല്‍, എ ഉമ്മര്‍ ,പി അബ്ദുല്ല ഹാജി, ടി. എം മുനീര്‍,കെ.എഹമീദ്ഹാജി, സി എച്ച്,അബ്ബാസ്, ലത്തീഫ് കാട്ടിപ്പാറ, ടി.കെ ,അബ്ദുല്‍ റഹിമാന്‍ ,കെ. എം ഖാദര്‍ ഹാജി, ടി, സമദ്,റഹ്മാന്‍ അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.
