ഒടയംചാലിലെ ബസ്റ്റാന്‍ഡ് തുറന്നു കൊടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: എം .ബല്‍രാജ്

കാഞ്ഞങ്ങാട്: വാഹന പ്രചരണ ജാഥയുടെ മലയോര പര്യാനം പൂര്‍ത്തിയായി കാഞ്ഞങ്ങാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ബല്‍രാജ്.കോടോംബേളൂര്‍ പഞ്ചായത്ത് തല വാഹന പ്രചരണം ജാഥ പറക്കളായില്‍
ബിജെപി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു.കോടോംബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേമരാജ് കാലിക്കടവ് അധ്യക്ഷനായി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വി കുഞ്ഞിക്കണ്ണന്‍ ബളാല്‍, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, ജനറല്‍ സെക്രട്ടറിമാരായ കെ കെ വേണുഗോപാല്‍, ശ്രീജിത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് വിജയന്‍ മുളവിന്നൂര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ , രാധാകൃഷ്ണന്‍ തട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.  എണ്ണപ്പാറ,തായന്നൂര്‍, കാലിച്ചാനടുക്കം, മുക്കുഴി, എഴാം മൈല്‍, ഇരിയ, തട്ടുമ്മല്‍,അട്ടോങ്ങാനം, ഉദയപുരം, എന്ന സ്ഥലങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം ഒടയംചാല്‍ സമാപിച്ചു.
കോടോംബേളൂര്‍ പഞ്ചായത്തിന്റെ കീഴില്‍ ഒടയംചാലിലുള്ള ബസ് സ്റ്റാന്‍ഡ് ഇതുവരെയും തുറന്നു കൊടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി ജയിപ്പിച്ചാല്‍ ഒരു മാസത്തിനകം തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.സമാപനയോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മുന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്വീകരണ യോഗ എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് ങ്ങളില്‍പ്രസിഡന്റ് ഷിബു പാണത്തൂര്‍, ജയദേവന്‍ പേരിയ, അശോകന്‍ മേലത്ത്, മണ്ഡലം വൈസ് പ്രസിഡന്റ്
കെ.എസ്. പ്രിതി, രജനി ദേവി,കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിമാരായ എം പ്രദീപ് കുമാര്‍, വൈശാഖ്’ മാവുങ്കാല്‍
രജനി ദേവി, ജോണ്‍ ഐമണ്‍ എന്നിവര്‍ സംസാരിച്ചു. കുശാല്‍ നഗറിലെ കുടുംബയോഗത്തിലും അഞ്ചാംവയില്‍ കോളിക്കാലിലെ വി വി ശ്രീധരന് ആദരാഞ്ജലി അര്‍പ്പിക്കാനും സ്ഥാനാര്‍ത്ഥി എത്തിയിരുന്നു.

 

error: Content is protected !!