21 വര്‍ഷംചിത്താരി ജി എല്‍ പി സ്‌കൂളില്‍ സ്തുത്യര്‍ഹസേവനമനുഷ്ഠിച്ച ലിസ്സി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

അജാനൂര്‍ : ചിത്താരി നീണ്ട 21 വര്‍ഷം ചിത്താരി ജി എല്‍ പി സ്‌കൂള്‍ സ്തുത്യര്‍ഹസേവനമനുഷ്ഠിച്ച് ചിത്താരിയുടെ പ്രിയപ്പെട്ട ടീച്ചറായി സര്‍വീസില്‍ നിന്നും വിരമിക്കുന്ന ലിസ്സി ടീച്ചര്‍ക്ക് ഊഷ്മളമായ യാത്രയപ്പ് നല്‍കി.
ബി പി സി ബേക്കല്‍ അബ്ദുള്‍സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.96 ആം വാര്‍ഷികാഘോഷ സംഘാടക സമിതിയുടെ സ്‌നേഹോപഹാരം ജനറല്‍ കണ്‍വീനര്‍ കരീം മൈത്രി ഉപഹാര സമര്‍പ്പണം നടത്തി. ചെയര്‍മാന്‍ മിന്ന ശരീഫ് അദ്ധ്യക്ഷത വഹിച്ചു.വാര്‍ഷികാഘോഷ കമ്മിറ്റി ട്രഷറര്‍ ഖലീല്‍ വെസ്റ്റ്ന്ത്യ, വൈസ് ചെയര്‍മാന്‍ മാരായ സി കെ ഇര്‍ഷാദ്, അഷ്‌റഫ് തായല്‍, ജോയിന്‍ കണ്‍വീനര്‍ ജാഫര്‍ സി എച്ച്, ബേക്കല്‍ എ ഇ ഒ കെ സുരേന്ദ്രന്‍, പ്രധാന അധ്യാപിക സെറീന ബീബി, വാര്‍ഡ് മെമ്പര്‍ സിപി സുബൈര്‍, പിടിഎ പ്രസിഡന്റ് ഹനീഫ ബി കെ,
എസ് എം സി ചെയര്‍മാന്‍ സുബൈര്‍, ഹാരിസ് ബി കെ, ജംഷീദ് കുന്നുമ്മല്‍ അന്‍വര്‍ ഹസ്സന്‍,
മുന്‍ ഹെഡ്മാസ്റ്റര്‍ ദിവാകരന്‍ മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റ് സരിത എ വി, മദര്‍ പി ടി എ അംഗങ്ങളായ അനീസ ,ഹസീന സഫീന,സഫീറ സാജിദ , ഫരീദ സൗമ്യ,വിദ്യ ഹാരിസ് മാഷ് , പുഷ്പ ടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ലിസി ടീച്ചര്‍ മറുപടി പ്രസംഗവും നടത്തി. മുന്‍ വാര്‍ഡ് മെമ്പര്‍ സി കെ ഇര്‍ഷാദ്, പിടിഎ പ്രസിഡന്റ് ഹനീഫ ബി കെ
അഷ്‌റഫ് തായല്‍, ജാഫര്‍ സി എച്ച്, അംഗങ്ങളും സ്റ്റാഫ് അംഗളും, പൊന്നാടയും ഉപഹാര സമര്‍പ്പണവും നടത്തി.

 

error: Content is protected !!