പെന്‍ഷന്‍ സമൂഹത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെതിരെ വിധി എഴുതും: ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്

കാഞ്ഞങ്ങാട്: പെന്‍ഷന്‍ സമൂഹത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെതിരെ വിധി എഴുതും. അജാനൂര്‍ മണ്ഡലം കെ. എസ് എസ്.പി.എ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അജാനൂര്‍ മണ്ഡലം കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുടുംബ സദസ്സ് വെള്ളിക്കോത്ത് സംഘടിപ്പിച്ചു. പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് കെ കരുണാകരന്‍ അധ്യയനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്‌നാകരന്‍ മുഖ്യാഥിതിയായി. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം. അരവിന്ദാക്ഷന്‍ നായര്‍, ജില്ലാ ട്രഷറര്‍ ചന്ദ്രന്‍ നാലാപാടം, വി. രാധാകൃഷ്ണന്‍, സി.പി. ഉണ്ണി കൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍ നായര്‍. പി ഗൗരി.കെ.രാധ , എം ലതിക എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!