കാരക്കോട്: പനങ്ങാട് സരസ്വതി എല്‍പി സ്കൂളിന്റെ എഴുപത്തിയൊന്നാം വാര്‍ഷികാഘോഷം നടന്നു.
കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും കലാഭവന്‍ മണി ഫൗണ്ടേഷന് ഓടപ്പഴം പുരസ്ക്കാര ജേതാവുമായ പ്രകാശന് കുതിരുമ്മല്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് അശോകന് എം. അധ്യക്ഷത വഹിച്ചു.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘മൊഴിക്കിലുക്കം ‘ പുസ്തകം പ്രകാശനം ചെയ്തു.
ഹോസ്ദുര്‍ഗ് ബി.പി.സി. സനില്‍കുമാര്‍ മുഖാതിഥിയായി . അമ്പലത്തറ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രമോദ്, സ്കൂള്‍ മാനേജര്‍ കാര്‍ത്യാനി ടീച്ചര്‍, ത്രിവേണി പേരീയ പ്രസിഡന്റ് കപില്‍ കുമാര്‍, പുലരി കാരക്കാട് പസിഡന്റ് രത്നാകരന്, യുവ സംഗമം പനങ്ങാടിന്റെ പ്രസിഡന്റ് മധു ഒ.പി. മദര്‍ പി ടി എ പ്രസിഡന്റ് പി നിഷ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു . സ്കൂളിന്റെ പ്രധാനധ്യാപിക പി.പ്രീത ടീച്ചര്‍ സ്വാഗതവും എസ്.ആര്.ജി. കണ്‍വീനര്‍ പി.ജയശ്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.
