ജനസംഖ്യാനുപാതികമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് തസ്തിക അനുവദിക്കണം: കെഎച്ച്‌ഐഒ; എം.വി. അശോകന്‍ (പ്രസിഡന്റ്), എം.എം. നിമിഷ (സെക്രട്ടറി)

കാഞ്ഞങ്ങാട് : ജനസംഖ്യാനുപാതികമായി ജൂനിയര്‍ ‘ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിക അനുവദിക്കണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ( കെഎച്ച്‌ഐഒ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എന്‍ജിഒ അസോസിയേഷന്‍ (എസ്) സംസ്ഥാന രക്ഷാധികാരി കെ.വി.ഗിരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.അശോകന്‍ അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത്ത്.സി. ഫിലിപ്പിന് യാത്രയയപ്പ് നല്‍കി. ഭാരവാഹികള്‍: എം.വി. അശോകന്‍ (പ്രസിഡന്റ്), ശ്രീലക്ഷ്മി രാഘവന്‍, എം.വി. ആദേശ് (വൈസ് പ്രസിഡന്റ്), എം.എം. നിമിഷ (സെക്രട്ടറി), എച്ച്. ഹാഷിം, കെ. വസ്വീലുല്‍ ഹാനി (ജോയിന്റ് സെക്രട്ടറി), പി.ജോഷില്‍ (ട്രഷറര്‍).

 

error: Content is protected !!