ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: എക്കാല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 9 മുതല്‍

കാഞ്ഞങ്ങാട്: 160 വര്‍ഷത്തിന് ശേഷം അടോട്ട് മൂത്തെടുത്ത് കുതിര പഴയ ദേവസ്ഥാനം ശ്രീ പാഠം കുളങ്ങര ഭഗവതി ദേവസ്ഥാനത്തെ പരിധിയില്‍ വരുന്ന കേളോത്ത് എക്കാല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം ശ്രീവയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം
മാര്‍ച്ച് 9 മുതല്‍ 13 വരെ തീയതികളില്‍ ഭക്തി ആദരപൂര്‍വ്വം നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉല്‍സവത്തിന്റെ ഭാഗമായിയുള്ള കലവറനിറയ്ക്കല്‍ മാര്‍ച്ച് 9 ന് രാവിലെ 10.30 നും 10.43 നും ഇടയില്‍ നടക്കും. മാര്‍ച്ച് 10 ന് രാത്രി 7 മണി മുതല്‍ വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങള്‍, തുടര്‍ന്ന് പൊട്ടന്‍ ദൈവത്തിന്റെ തോറ്റം. പുലര്‍ച്ചെ രണ്ടിന് പൊട്ടന്‍ ദൈവത്തിന്റെ പുറപ്പാട്. 11 ന്
രാവിലെ 10ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രാത്രി 7 30ന് കൈവീത് . 9 ന് തെയ്യം കൂടല്‍, തോറ്റം. 12 ന് വൈകിട്ട് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 5.30 ന് കോരച്ഛന്‍തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 8 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ബപ്പിടല്‍ ചടങ്ങ്. രാത്രി 10 ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തിടങ്ങള്‍,11 ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 13 ന് രാവിലെ 9 ന് കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്,10 ന് കോരച്ഛന്‍ തെയ്യത്തിന്റെ പുറപ്പാട്, ഉച്ചക്ക് 12 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട് വൈകിട്ട് 3 ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ പുറപ്പാട് ,ചൂട്ടൊപ്പില്‍ ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് രാത്രി 10 ന് മറ പിളര്‍ക്കല്‍ ചടങ്ങ് തൈവീതയോട് കൂടി സമാപനം.

പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ രാജന്‍ പെരിയ,വര്‍ക്കിംഗ് ചെയര്‍മാന്‍ കൊട്ടന്‍കുഞ്ഞി,വര്‍ക്കിംഗ് പ്രസിഡന്റു മാരായ പനയാല്‍ കുഞ്ഞിക്കണ്ണന്‍ , ‘ പി ശശി,വി ബാലന്‍, തറവാട് കോയമ്മ പ്രസിഡന്റ് മനോജ് പള്ളയില്‍ വീട് ,ജനറല്‍ കണ്‍വീനര്‍ കെ കുഞ്ഞിരാമന്‍, ട്രഷറര്‍ എം വി രവി മടിയന്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബാബു പലിശക്കുന്ന് എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!