കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു
രാവണീശ്വരം: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ പി.വി കൃഷ്ണന്റെ നിര്യാണത്തില്‍ പി.വി.കെ പനയാല്‍ അനുശോചനം രേഖപ്പെടുത്തി. രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ നടന്ന പരസ്പരം യോഗത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തന രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ നടന്ന പരസ്പരം പ്രവര്‍ത്തക സമിതി യോഗം സാഹിത്യകാരനും ഗ്രന്ഥാലോകം ചീഫ് എഡിറ്ററുമായ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. വായന പരിപോഷിപ്പിക്കുന്നതിന് പുതിയ സമ്പ്രദായം ആവിഷ്കരിക്കണമെന്നും ചരിത്രത്തെക്കുറിച്ചും കാര്‍ഷിക ജീവിതത്തെക്കുറിച്ചും പുതിയ തലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡന്റ് എം. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ടി.സി ദാമോദരന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് നേതൃ സമിതി കണ്‍വീനര്‍ എം.കെ രവീന്ദ്രന് മാസ്റ്റര്‍ സംബന്ധിച്ചു. സുനിത എം, ഗംഗാധരന് പി, അനീഷ് പി, നാരായണന് ടി, മണികണ്ഠന് കെ.വി, പ്രകാശന് പി, അഭിലാഷ് ടി, രവീന്ദ്രന് കെ.വി തുടങ്ങിയവര്‍ സംബന്ധിച്ചു. സുരേഖ ബി.എന്‍ നന്ദി പറഞ്ഞു.

