local news

മടിയന്‍ കൂലോം ക്ഷേത്ര നവീകരണ ബ്രഹ്‌മ കലശ മഹോത്സവ കമ്മിറ്റി യോഗവും പാട്ടുത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും നടന്നു

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍കൂലോം ക്ഷേത്രത്തില്‍ 2026 മെയ് മാസത്തില്‍ നടന്ന നവീകരണ ബ്രഹ്‌മ കലശ മഹോത്സവ കമ്മിറ്റിയുടെ വരവ് ചെലവ് കണക്ക് അവതരണ യോഗവും 2027 ജനുവരി മാസത്തില്‍ നടക്കുന്ന പാട്ടുത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും നടന്നു. നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ട്രസ്റ്റി ചെയര്‍മാന്‍ വി.എം.ജയദേവന്‍ വരവ് ചിലവ് കണക്കുകളും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം.പൊക്ലന്‍, എ. ദാമോദരന്‍, അഡ്വ. പി .വി.സുരേഷ്, നിയുക്ത മടിയന്‍ നായര്‍ കുഞ്ഞിക്കേളു നായര്‍, ടി.വി. ബാലകൃഷ്ണന്‍, പി.ശ്രീനിവാസന്‍, എ. വി പവിത്രന്‍, മാതൃ സമിതി പ്രസിഡന്റ് ലക്ഷ്മി തമ്പാന്‍, വികസന സമിതി അംഗം എം.നാരായണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.വിജയന്‍ ട്രസ്റ്റി അംഗം എന്‍. വി.ബേബി രാജ്, വിവിധ കഴക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോക്കാനം ഗോപാലന്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ സി. വി. തമ്പാന്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ വച്ച് 2027 ജനുവരിയില്‍ നടത്തപ്പെടുന്ന പാട്ടുത്സവ ആഘോഷ പരിപാടികള്‍ പൂര്‍വാധികം ഭംഗിയോടെ നടത്തുവാന്‍ തീരുമാനിച്ചു. ആഘോഷ കമ്മിറ്റി എന്‍. വി. ബേബിരാജ് വെള്ളിക്കോത്ത് (ചെയര്‍മാന്‍), സി. വി. തമ്പാന്‍ മടിയന്‍ ( വര്‍ക്കിംഗ് ചെയര്‍മാന്‍), സുര്‍ജിത്ത് പഴയടത്ത് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

error: Content is protected !!